മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതി തള്ളി ഇടതുസര്‍ക്കാര്‍; 651 പരാതികളില്‍ 257 എണ്ണത്തിന് പരിഹാരം

കൊല്ലം: കൊല്ലത്ത് തുടരുന്ന അദാലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം. 651 പരാതികളില്‍ 257 എണ്ണത്തിന് പരിഹാരമായി. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കടങ്ങളും സര്‍ക്കാര്‍ എഴുതി തള്ളി.

കഴിഞ്ഞ രണ്ടു ദിവസമായി കൊല്ലത്ത് തുടരുന്ന മത്സ്യോത്സവത്തിന്റെ ഭാഗമായാണ് മത്സ്യ അദാലത്ത് നടത്തിയത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ നേതൃത്വത്തിലാണ് പരാതി കേട്ടത്. ആകെ 651 പരാതികളാണ് ലഭിച്ചത്. ഇതില്‍ 257 പരാതികള്‍ തീര്‍പ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ തൊഴിലാളികള്‍ മരണപ്പെട്ട കേസുകളില്‍ എട്ടു ലക്ഷം രൂപയുടെ വായ്പാ കുടിശ്ശിക അദാലത്തില്‍ എഴുതി തള്ളി. മത്സ്യഫെഡിലെ വനിതാംഗങ്ങള്‍ക്ക് അനുവദിച്ച 55 ലക്ഷം രൂപയുടെ വായ്പയിലെ പിഴപലിശയിലും ഇളവനുവദിച്ചു.

മത്സ്യഫെഡ്, മത്സ്യബോര്‍ഡ്, കടാശ്വാസകമ്മീഷന്‍, തുറമുഖ വകുപ്പ്, സാഫ്, ഫിഷറീസ്, ഇതര വകുപ്പുകളമായി ബന്ധപ്പെട്ട അപേക്ഷകളാണ് ആദാലത്തില്‍ പരിഗണിച്ചത്. മത്സ്യകൃഷി മാതൃകയും മീന്‍കറി കൂട്ടും മീന്‍ പുട്ടുമൊക്കെയായി മത്സ്യോത്സത്തിന് ഇന്ന് തിരശീല വീഴും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News