ദ സ്‌ക്വയറിന് പാം ഡി ഓര്‍ പുരസ്‌കാരം; ജോക്കിന്‍ ഫോനിക്‌സ് മികച്ച നടന്‍; നടി ഡയാന ക്രൂഗര്‍; സോഫിയ കപ്പോള മികച്ച സംവിധായിക

കാന്‍: എഴുപതാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി. പാം ഡി ഓര്‍ പുരസ്‌കാരം സ്വീഡിഷ് ഡ്രാമാ ചിത്രമായ ‘ദ സ്‌ക്വയര്‍’ നേടി. റൂബന്‍ ഓസ്റ്റലുണ്ടാണ് ചിത്രത്തിന്റെ സംവിധായകന്‍.

‘യൂ വേര്‍ നെവര്‍ റിയലി ഇയര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജോക്കിന്‍ ഫോനിക്‌സ് മികച്ച നടനായും ‘ഇന്‍ ദ ഫേഡ്’ എന്ന ചിത്രത്തിലൂടെ ഡയാന ക്രൂഗര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘ദ ബെഗ്വീല്‍ഡ്’ എന്ന ചിത്രത്തിലൂടെ സോഫിയ കപ്പോള ആണ് മികച്ച സംവിധായിക.

70-ാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന്‍ സ്വന്തമാക്കി. ലൈന്‍ റാംസെ (യു വെയര്‍ നെവര്‍ റിയലി ഹിയര്‍) മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടി.

വിഖ്യാത സംവിധായകന്‍ പെദ്രോ അല്‍മദോറിന്റെ നേതൃത്വത്തിലുള്ള ജൂറിയില്‍ നടന്‍ വില്‍സ് സ്മിത്തും അംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News