നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.

ആമാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികില്‍സയിലായിരുന്നു. ഖബറടക്കം ഇന്ന് മൂന്ന് മണിക്ക് എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡിലെ തോട്ടതുപ്പടി ജുമാ മസ്ജിദില്‍ നടക്കും. രാജമാണിക്യം, പ്രജാപതി, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here