കാര്‍ കത്തി മഹാഹലിപുരത്ത് മൂന്നംഗ മലയാളി കുടുംബം മരിച്ചു

മഹാബലിപുരത്ത് കാര്‍ കത്തി മലയാൡകളായ മൂന്ന് പേരാണ് മരിച്ചു. പാലക്കാട് പട്ടംചേരി ചങ്ങംവീട്ടില്‍ ജയദേവന്‍(55) ഭാര്യ രമാദേവി(49), മകള്‍ ദിവ്യശ്രി(24) എന്നിവരാണ് മരിച്ചത്. മൃദദേഹങ്ങള്‍ തിരിച്ചറിയാല്‍ സാധിക്കാത്തവിധം കത്തിനശിച്ചിരുന്നു. രമാദേവിയുടെ സഹോദരനെത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച പേരെഴുതിയ മോതിരമാണ് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചത്.

ചെന്നൈ ക്രോംപേട്ട് താമസിച്ചിരുന്ന ഇവര്‍ എങ്ങനെയാണ് മഹാബലിപുരത്തെത്തിയത് എന്നതിനെ സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്. മരിച്ച ജയദേവന്‍ വര്‍ഷങ്ങളായി ഓണ്‍ലൈനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയാണ്. പുതിയതായി വീടുവെക്കുന്നതിനുള്ള സ്ഥലം നോക്കുന്നുണ്ടായിരുന്ന ഇവര്‍ ഇതിലുവേണ്ടിയാവാം മഹാബലിപുരത്തെത്തിയതെന്ന് സംശയിക്കുന്നു.

കരസേനാംഗമായ ശരത്താണ് മരിച്ച ദിവ്യശ്രീയുടെ ഭര്‍ത്താവ്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസമേ ആയിട്ടുള്ളു.  വിവാഹശേഷം ഡല്‍ഹിയില്‍ താമസമാക്കിയ ദിവ്യശ്രി നാട്ടിലെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു.മഹാബലിപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News