മലയാളി മോഡലിനെ ചെന്നൈയില്‍ കാണാതായി; അന്വേഷണം തുടരുന്നു; സുഹൃത്തുക്കളെ ഉടന്‍ ചോദ്യം ചെയ്യും

ചെന്നൈ: മലയാളിയും മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനം നായരെ (28) കാണാതായതായി പരാതി. മെയ് 26 മുതല്‍ ഗാനത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ചെന്നൈ കെ.കെ നഗര്‍ പൊലീസില്‍ പരാതി നല്‍കി.

വീട്ടില്‍നിന്നു രാവിലെ സ്‌കൂട്ടറില്‍ നുങ്കമ്ബാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. സമയം ഏറെ കഴിഞ്ഞിട്ടും വീട്ടിലും തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ടി.എന്‍. 09 ബി.യു. 5199 എന്ന നമ്പര്‍ കറുത്ത ഹോണ്ടാ ആക്ടിവയിലാണ് ഗാനം വീട്ടില്‍ നിന്നിറങ്ങിയത്. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കള്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ഗാനത്തിന്റെ അടുത്തസുഹൃത്തുക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

തലശേരി സ്വദേശിയായ ഗാനം ചെന്നൈയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. പിതാവ് ദില്ലിയിലാണ്.

വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം

Mahija: +91-99400 81367, Padmanabhan: +91-8630510599 (or) +91-7065375000

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News