പത്താന്‍കോട്ട് സൈനികത്താവളത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ബാഗ്; ജമ്മു എന്ന് എഴുതിയ മൂന്നു സൈനിക യൂണിഫോമുകളും

ദില്ലി: പത്താന്‍കോട്ട് സൈനികത്താവളത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തി. ജമ്മു എന്ന് എഴുതിയ മൂന്നു സൈനിക യൂണിഫോമുകളും ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സൈനിക വക്താവ് അറിയിച്ചു.

മെയ് നാലിനും പ്രദേശത്ത് നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന മൊബൈല്‍ ടവര്‍ ബാറ്ററികളും സേന കണ്ടെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്താന്‍കോട്ട് സൈനികത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, ശ്രീനഗറിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News