ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ‘ഒ’ ഉടന്‍ പുറത്തിറങ്ങും

മെഷീന്‍ ലേണിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാകുന്നു എന്നതാണ് സത്യം. നിത്യജീവിതത്തിന്റെ ഭാഗമായിട്ട് ഏറെയൊന്നും ആയിട്ടില്ലെങ്കിലും ഇന്ന് ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാതായി മാറിയിരിക്കുന്നു, മൊബൈല്‍ ഫോണും ഗൂഗിളും ഇന്റര്‍നെറ്റും.

അക്ഷരമാലാ ക്രമത്തിലുള്ള പേരുകള്‍കൊണ്ട് ശ്രദ്ധേയമായ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഒ ഉടന്‍ പുറത്തിറങ്ങും.ഒ എന്ന അക്ഷരത്തില്‍ തുടങ്ങുമെന്നല്ലാതെ പേരെന്താകുമെന്ന് ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.ഇത്തവണയും ഏറെ പുതുമകളുമായാണ് ഗൂഗിള്‍ പുതിയപതിപ്പ് പുറത്തിറക്കുന്നത്.

പുതിയ ഇമോജി ലൈബ്രറികള്‍ ഉള്‍പ്പെടുത്താന്‍ പുതിയ പതിപ്പ് സൗകര്യമൊരുക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ചാറ്റിങ്ങില്‍ ഇമോജികള്‍ ഉപയോഗിക്കുന്നത് ഇന്ന് പതിവാണ്. പലപ്പോഴും പുതിയ ഇമോജികള്‍ സ്‌ക്രീനില്‍ തെളിയാതെ വെറും ചതുരങ്ങളായാണ് കണാറുള്ളത്. അങ്ങേതലയ്ക്കലെ വ്യക്തി ഇമോജിയോടുകൂടിയാണ് ചാറ്റ്‌ചെയ്യുന്നതെങ്കില്‍ എന്താണ് പറഞ്ഞതെന്ന് മനസിലാവുകയുമില്ല. ഡെവലപ്പര്‍മാര്‍ക്ക് പുതിയ ഇമോജി ലൈബ്രറികള്‍ ഉള്‍പ്പെടുത്താന്‍ പുതിയ പതിപ്പ് സൗകര്യമൊരുക്കുന്നു.

ഒരു ബില്‍ സ്‌കാന്‍ ചെയ്ത് അത് എന്താണെന്നു മനസ്സിലാക്കി, അനുയോജ്യമായ ആപ്പിലേക്ക് ഷെയര്‍ ചെയ്യാന്‍ സജസ്റ്റ് ചെയ്യുന്ന ഫീച്ചര്‍ ഒ ആന്‍ഡ്രോയ്ഡിലുണ്ട്. കൂടാതെ പുതിയ ഐക്കണുകളും, പുതുമയാര്‍ന്ന അനിമേഷന്‍ സ്‌റ്റൈലും ഒ ല്‍ ഉണ്ട്. നോട്ടിഫിക്കേഷനുകള്‍ മെച്ചപ്പെടുത്തുന്നതിലും ഇത്തവണ ശ്രദ്ധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News