വിഴിഞ്ഞം കരാര്‍: ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് വിഎസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖക്കരാറിലെ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ കേസ് വിശ്വാസയോഗ്യമായ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സിഎജി റിപ്പോര്‍ട്ട് പരിഗണിച്ച് രണ്ട് മാസത്തിനകം പരിഹാര നടപടികള്‍ എടുക്കണം. കരാറില്‍ തിരുത്തല്‍ വരുത്താനാവുമോ എന്ന് പരിശോധിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് എതിരാണെന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവമാണെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന കാര്യം ആലോചനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ സര്‍ക്കാരിനു മേല്‍ ബാധ്യത അടിച്ചേല്‍പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News