നഗരമധ്യത്തില്‍ പരസ്യമായി കശാപ്പ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: മാട്ടിറച്ചി വിലക്കിനെതിരെ പരസ്യമായി മൂരിക്കുട്ടനെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ നഗരത്തില്‍ പരസ്യമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കശാപ്പ് നടത്തുകയായിരുന്നു. മൂരിക്കുട്ടനെ കശാപ്പ് ചെയ്ത ഇവര്‍ ഇറച്ചി വിതരണം ചെയ്യുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നടപടി ബുദ്ധിശൂന്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. പരസ്യകശാപ്പ് നടത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News