ബന്ധുനിയമനം; ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്; അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ല

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ജയരാജനെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എന്നാല്‍, ഈ കേസില്‍ ജയരാജന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

തനിക്കെതിരെയുള്ള വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഇപി ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് വിശദീകരണ പത്രിക നല്‍കിയത്. ഹര്‍ജി നാളെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News