കനത്തമഴയില്‍ ബാംഗ്ലൂരില്‍ വീണ്ടും തടാകങ്ങള്‍ പതഞ്ഞുപൊന്തുന്നു; കാരണം വ്യക്തമാക്കി ശാസ്ത്രലോകം

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിന് ഭീഷണിയുമായി വീണ്ടും നുരഞ്ഞുപൊന്തുന്ന തടാകങ്ങള്‍. ബാംഗ്ലുരിലെ വര്‍ത്തൂര്‍ തടാകമാണ് കനത്ത മഴയെത്തുടര്‍ന്ന് പതഞ്ഞ് പൊന്തി പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നത്. മഴ കനത്തതോടെയാണ് തടാകം നുരഞ്ഞുപൊന്താന്‍ തുടങ്ങിയത്. ഇതോടെ ഗതാഗതവും തടസ്സപ്പെടുകയാണ്.

നഗരത്തിലെ ഫാക്ടറികളിലെ രാസമാലിന്യങ്ങള്‍ തടാകത്തിലെ വെള്ളവുമായി ചേരുന്നതോടെയാണ് തടാകത്തില്‍ നിന്നും പതയുണ്ടാന്‍ തുടങ്ങിയതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. മുന്‍പും ബാംഗ്ലൂരില്‍ ഇത്തരത്തില്‍ തടാകങ്ങള്‍ പതഞ്ഞുപൊന്തിയിരുന്നു.

പത കാറ്റില്‍ പറന്നുതുടങ്ങിയതോടെ സമീപവാസികള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. പത ശരീരത്തില്‍ പതിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുവാനുള്ള സാധ്യതയുമുണ്ട്. ബാംഗ്ലൂരിലേ ബെലന്ദൂര്‍, വര്‍ത്തൂര്‍, സുബ്രഹ്മണ്യപുരം തടാകങ്ങളാണ് പതഞ്ഞുപൊന്താന്‍ തുടങ്ങിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News