കശാപ്പ് നിരോധനം; ഉത്തരവിനെതിരായ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ്ണപിന്തുണയെന്ന് എം.എം ഹസ്സന്‍

തിരുവനന്തപുരം: കശാപ്പ് നിരോധന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണപിന്തുണയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സന്‍. ഉത്തരവ് കേരളത്തിന് ബാധകമാകാതിരിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമം നിര്‍മ്മിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

ബീഫ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റ ഭാഗമായി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്തതിനെ അപലപിച്ച ഹസന്‍ കശാപ്പിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്യാന്‍ തീരുമാനിച്ചതായും അറിയിച്ചു.

അതേസമയം, വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് കെപിസിസി രാഷ്ട്രീയകാര്യസമിതി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ കത്ത് നല്‍കി. എന്നാല്‍ കത്തിന് പ്രസക്തിയില്ലെന്ന രീതിയിലായിരുന്നു ഹസന്റെ പ്രതികരണം. റിപ്പോര്‍ട്ടിന്‍മേല്‍ പാര്‍ട്ടിയിലുള്ള ഭിന്നതയാണ് ഇതോടെ വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News