തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരി മരിച്ചനിലയില്‍; യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുമല സ്വദേശി ഗ്രീഷ്മയെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആശുപത്രി ഹോസ്റ്റലില്‍ മൃതദേഹം കണ്ടെത്തിയത്.

രാവിലെ ജോലിക്ക് പോകാന്‍ സമയമായിട്ടും ഗ്രീഷ്മ റൂം തുറക്കാതിരുന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയത്. മൊബൈല്‍ഫോണില്‍ വിളിച്ചിട്ട് പ്രതികരണമില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി റൂം തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News