വിഷപ്പാമ്പിന്റെ മുന്നില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍; ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ

മരണത്തെ മുഖാമുഖം കണ്ട നിക്ക് ബിഷപ് എന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടത് ഒരുകോടിയിലധികം ആളുകളാണ്. സാഹസികയാത്രികനായ നിക്ക് അപകടകാരികളായ പല വന്യജീവികളെയും തന്റെ ക്യാമറയില്‍ പകര്‍ത്തി ശ്രദ്ധനേടിയിട്ടുണ്ട്.  ഇങ്ങനെയൊരു സാഹസിക യാത്രയ്ക്കിടെയാണ് അപകടകാരിയായ ഈസ്റ്റേണ്‍ ഡയമണ്ട് ബ്ലാക്ക് റാറ്റില്‍ എന്ന വിഷപ്പാമ്പിന്റെ മുന്നില്‍ നിക്ക് പെട്ടത്.

എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ മാത്രമേ ഈ ഗണത്തില്‍പ്പെട്ട പാമ്പുകള്‍ ആക്രമിക്കാറുള്ളു എന്നതിനാല്‍ വളരെ സൂക്ഷിച്ച് ബുദ്ധിപൂര്‍വ്വം പാമ്പിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിക്ക് നടത്തുന്നത്.

പാമ്പിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അതിന്റെ വാലിന്റെ അറ്റത്ത് സ്പര്‍ശിച്ചും മറ്റും പാമ്പിന്റെ ശ്രദ്ധ തിരിച്ചാണ് നിക്ക് വലിയൊരപകടത്തില്‍ നിന്നും രക്ഷപെട്ടത്.

വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News