ബ്ലാക്ക് മാമ്പകളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങള്‍; കണ്ടുനോക്കു ഈ പോരാട്ടം

ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളാണ് ബ്ലാക്ക് മാമ്പകള്‍. ആഫ്രിക്കയിലെ ഒരു ഗോള്‍ഫ് മൈതാനത്തുനിന്നുള്ള രണ്ട് പാമ്പുകളുടെ ഞെട്ടിക്കുന്ന പോരാട്ടദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗോള്‍ഫ് കളിക്കാനായി മൈതാനത്തെത്തിയ സാറ ട്രെഹര്‍നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയറു ചെയ്തത്.

ഇണചേരുകയാണെന്നായിരുന്നു തുടക്കത്തില്‍ സാറ കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ്, സംഭവം ഇരുവരും തമ്മിലുള്ള പോരാട്ടമാണെന്ന് മനസിലായത്.

ബ്ലാക്ക് മാമ്പകള്‍ തങ്ങളുടെ ശക്തി തെളിയിച്ച് ഇണയെ സ്വന്തമാക്കാണ് പോരാടുന്നത്. ജയിക്കുന്നയാള്‍ക്ക് ആസ്ഥലത്ത് വിഹരിക്കുകയും ചെയ്യാം. ഇണയെ സ്വന്തമാക്കാനായി പാമ്പുകള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പോരാട്ടങ്ങള്‍ സാധാരണയാണ്.

എതിരാളിയെ പരാജയപ്പെടുത്താനായി കിണഞ്ഞു ശ്രമിക്കുന്ന ബ്ലാക്ക് മാമ്പകളുടെ പോരാട്ടം ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News