‘എനിക്കൊപ്പം അഭിനയിക്കാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ട്’; മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നിത്യാ മേനോന്‍

മലയാള സിനിമയില്‍ സജീവമാകാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി നിത്യാമേനോന്‍. താന്‍ പലപ്പോഴും അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും അതുകൊണ്ട് തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യ മേനോന്‍ പറഞ്ഞു.

നിത്യയുടെ മറുപടി ഇങ്ങനെ: ”എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.”

”പിന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരെന്ന്. പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.”-നിത്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News