ആശുപത്രിയില്‍ ചികിത്സ മനുഷ്യനും മൃഗങ്ങള്‍ക്കും മാത്രമെന്നു കരുതിയോ? തെറ്റി; ഇനി ഇവര്‍ക്കും ചികിത്സ ആശുപത്രിയില്‍ തന്നെ

ആശുപത്രി ചികിത്സ മനുഷ്യനും മൃഗങ്ങള്‍ങ്ങള്‍ക്കും മാത്രമെന്ന് കരുതിയെങ്കില്‍ തെറ്റി ദുബായില്‍ മുഹബത്ത് ബിന്‍ മെഡിക്കല്‍ സര്‍വകലാശാല പുതിയ ആശുപത്രി തുടങ്ങിയിരിക്കുന്നു. ഇവിടെ ചികിത്സ മനുഷ്യനും മൃഗങ്ങള്‍ക്കുമൊന്നുമല്ല. പാവകള്‍ക്കാണ് ചികിത്സ.
കുട്ടികള്‍ക്ക് ആശുപത്രിയോടും ചികിത്സയോടുമുളള പേടിയകറ്റാനാണ് ഇത്തരമെരു പുതിയ പരീക്ഷണം. ദുബായിലാണ് പാവകള്‍ക്കായി ആശുപത്രി ആരംഭിച്ചിരിക്കുന്നത്. രോഗം വന്ന പാവകളുമായി എത്തുന്ന കുട്ടികളുടെ മുമ്പില്‍ വെച്ചാണ് പരിശോധനയും ശസ്ത്രക്രിയയും.

അങ്ങനെ ആശുപത്രികളോടുള്ള കുട്ടികളുടെ ഭയം മാറ്റാമെന്നാണ് ടെഡിബിയര്‍ പ്രൊജക്ട് ഡയറക്ടറായ ഹൊണ്ടേര്‍സണിന്റെ പക്ഷം. തന്റെ നാല് പാവകളുമായാണ് ആശുപത്രി ഉല്‍ഘാടനത്തിന്  ദുബായ് രാജാവ് എത്തിയത്. രാജ്യത്ത് ഇത്തരത്തില്‍ പാവകള്‍ക്കൊരു ആശുപത്രി ആദ്യ സംഭവമാണെന്നും നവീനമായ ആശയമാണിതെന്നുമാണ് പ്രൊജക്ട് ഡയറക്ടറായ ഹൊണ്ടേര്‍സണന്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here