ഇങ്ങനയൊക്കെ ചെയ്യാമോ സുരേന്ദ്രാ; യുപിയിലെ ചിത്രങ്ങള്‍ കേരളത്തിലെന്ന പേരില്‍ പ്രചരിപ്പിച്ച സുരേന്ദ്രന്റെ കലാപ ശ്രമം പരിഹാസ്യമായി

തിരുവന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ കലാപമുണ്ടാക്കുനുള്ള ശ്രമം നടത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തില്‍ ഇടത് വലത് സംഘടനകളില്‍ പെട്ട പ്രതിഷേധക്കാര്‍ ചെയ്തതാണെന്ന് കാട്ടി പ്രചരിപ്പിക്കുകയാണ് സുരേന്ദന്‍ ചെയ്തത്.സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ബി.ജെ.പി നേതാവിന്റെ പരിശ്രമം.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ബീഫ് മേളകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പിനൊപ്പമാണ് സുരേന്ദ്രന്‍ കഴുത്തറത്തു നിലയിലുളള പശുക്കളുടെ ചിത്രം പോസ്റ്റു ചെയ്തത്.

ചിത്രം കാണുന്ന ആര്‍ക്കും അത് കേരളീയര്‍ അല്ലെന്നും കേരളത്തിലെ സ്ഥലമല്ലെന്നും ബോധ്യപ്പെടും. എന്നിട്ടും അറിഞ്ഞുകൊണ്ട് ഇത്തരം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച സുരേന്ദ്രന്റെ ലക്ഷ്യം എന്താണെന്നതാണ് പ്രധാനമായും ചോദ്യമാകുന്നത്. ബി ജെ പിയുടെ സംസ്ഥാനത്തെ പ്രമുഖനായ നേതാവ് ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നാണ് വിമര്‍ശനം.

പ്രകോപനങ്ങളിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെ മനപൂര്‍വ്വം വലിച്ചിഴക്കരുതെന്ന് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത് മനപൂര്‍വ്വം കലാപം ഉണ്ടാക്കനല്ലെങ്കില്‍ പിന്നെയെന്തിനാണെന്നും ചോദ്യമുണ്ട്. പോസ്റ്റിന് താഴെ സുരേന്ദ്രന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ലഭിക്കുന്നത്. സുരേന്ദ്രന്റെ വ്യാജ ചിത്രം പൊളിച്ചടിക്കിയ സോഷ്യല്‍ മീഡിയ യു.പിയില്‍ 2014ല്‍ നടന്ന സംഭവമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെ ചിലര്‍ കമന്റിട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയൊക്കെയായിട്ടും സുരേന്ദ്രന്‍ ചിത്രം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News