ലോകത്തെ വിസ്മയിപ്പിച്ച് ആറു വയസ്സുകാരന്‍; ലോകറെക്കോര്‍ഡ് നേടി ഗിന്നസിലും ഇടംപിടിച്ചു

ഇനി ഇത്‌സുകി അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിജെ എന്നാണ്. ജപ്പാന്‍ സ്വദേശിയായ ആറു വയസ്സുകാരന്‍ ഇത്‌സുകി മൊറിറ്റയാണ് ലോകത്തെ അമ്പരപ്പിച്ച് ഗിന്നസ്‌റെക്കോര്‍ഡ് നേടിയത്. ജപ്പാനിലെ ഒരു റസ്റ്ററന്റില്‍ ഒരു മണിക്കൂര്‍ നീണ്ട പ്രകടനമാണ് ഇത്‌സുകിക്ക് ഗിന്നസ് റെക്കോര്‍ഡ് നേടിക്കൊടുത്തത്.

പ്രഫഷണല്‍ ഡിജെ ടെക്കുകള്‍ ഉപയോഗിച്ച് ഇത്‌സുകി നടത്തിയ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അമ്മയുടെ സുഹൃത്താണ് ഇത്‌സുകിയെ ആദ്യമായി ഡിജെ പരിശീലിപ്പിച്ചത്. ഡിസ്‌ക്കോ, റോക്ക് സംഗീതങ്ങള്‍ ഇഷ്ടപ്പെടുന്ന ഇത്‌സുകിയുടെ ഇഷ്ട ഡിജെ താരം സ്വീഡിഷ് സംഗീതഞ്ജനായ അവിസിയാണ്. ഈ നിമിഷം തനിക്ക് ഏറെ സന്തോഷം പകരുന്നതാണെന്നാണ് റെക്കോര്‍ഡ് നേടിയ ശേഷം ഇത്‌സുകി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News