മുംബൈ സ്‌ഫോടനക്കേസ്; അധോലോക നായകന്‍ അബു സലിം അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നതെന്ന് കോടതി; ജൂണ്‍ 16ന് വിധി

ദില്ലി: 1993 മുംബൈ സ്‌ഫോടനകേസില്‍ മുംബൈ ടാഡാ കോടതി ജൂണ്‍ 16ന് വിധി പ്രസ്താവിക്കും. അധോലോക നായകന്‍ അബു സലിം ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെയുള്ള തെളിവുകള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. മുംബൈയിലെ 12 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് ആസുത്രണം നല്‍കുന്നതില്‍ അധോലോക നായകന്‍ അബു സലിം, മുസ്തഫാ ദൊസ്സ, ഫിറോസ് ഖാന്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പങ്കുണ്ടെന്ന സിബിഐ കണ്ടെത്തല്‍ കോടതി ശരിവച്ചു.

സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകര്‍ ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമ്മന്‍ എന്നിവര്‍ക്ക് അബു സലിം സഹായം നല്‍കിയെന്നും ആയുധ കൈമാറ്റം നടത്തിയെന്നും കോടതി ചൂണ്ടികാട്ടി.

മറ്റൊരു ആസൂത്രകന്‍ യാക്കുബ് മേമ്മനെ 2007 ല്‍ ടാഡാ കോടതി വധശിക്ഷയക്ക് വിധിക്കുകയും 2015 ജൂലൈ 30ന് തൂക്കിലേറ്റുകയും ചെയ്തിരുന്നു. മുഖ്യ ആസൂത്രകരായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമ്മനും പിടികിട്ടാപ്പുള്ളികളായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel