ജയ്ശ്രീറാം എന്ന് വിളിക്കെടാ; ഇറച്ചികടക്കാരോട് ഗോരക്ഷാ പ്രവര്‍ത്തകരുടെ കൊലവിളി; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: രാജ്യത്ത് കശാപ്പ് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ഗോരക്ഷാ- സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ ആക്രമണമഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടയിലാണ് മഹാരാഷ്ട്രയിലെ മലേഗാവില്‍ ഇറച്ചി വില്‍പ്പനക്കാരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കാലികച്ചവടക്കാര്‍ക്ക് നേരെ ബീഫ് വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ എ എന്‍ ഐ ആണ് പുറത്തുവിട്ടത്. ജയ് ശ്രീറാം എന്ന് വിളിക്കെടാ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ക്രൂരമര്‍ദ്ദനം. 2015 ല്‍ മഹാരാഷ്ട്രയില്‍ ഗോവധം സമ്പൂര്‍ണ്ണമായി നിരോധിച്ചിരുന്നു.

ബി ജെ പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കശാപ്പ് നിരോധനത്തിന് പിന്നാലെ വലിയ തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel