ദില്ലി: രാജ്യത്താകെ കശാപ്പ് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഫലം കാണുന്നു. ഇത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കന്നുകാലികളുടെ പട്ടിക പുതുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കന്നുകാലി പട്ടികയില്‍ നിന്ന് പോത്ത്, എരുമ എന്നിവയെ ഒഴിവാക്കിയേക്കും. വിജ്ഞാപനത്തില്‍ ഭേദഗതി ഉടനുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here