തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളം പാക്കനുകൂലികളുടെ പറുദീസയെന്നാണ് സുരേന്ദ്രന്റെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി ജെ പി നേതാവ് കേരളത്തെ ഒന്നടങ്കം അപമാനിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ വ്യാജ ചിത്രത്തിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രന്‍ പുതിയ പോസ്റ്റിലൂടെ രംഗത്തെത്തിയത്. യു പിയില്‍ കന്നുകാലികളെ പരസ്യമായി കശാപ്പ് ചെയ്ത ഫോട്ടോ കേരളത്തിലെ സംഭവമാണെന്ന് കാട്ടി സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയ പൊളിച്ചടിക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here