ഹാദിയ കേസില്‍ എറണാകുളത്ത് നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. മുസ്ലിം ഏകോപന സമിതിയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നാരോപിച്ചാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള ഹര്‍ത്താല്‍.

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here