കളിയൊന്നും വേണ്ട; ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതു വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധമില്ലെന്ന് കേന്ദ്ര കായിക മന്ത്രി

ദില്ലി: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ബി സി സി ഐ ശ്രമം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിനുള്ള സാഹചചര്യമല്ല നിലവിലുള്ളതെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.

അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് പാക്കിസ്ഥാന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം ഉണ്ടാകില്ലെന്നും വിജയ് ഗോയല്‍ പറഞ്ഞു. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ആറ് പരമ്പരകള്‍ കളിക്കാനുള്ള കരാറില്‍ ബി സി സി ഐ യും പാക്കസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഒപ്പുവച്ചിരുന്നു.എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനാല്‍ പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്‍മാറി.

ക്രിക്കറ്റ് ബന്ധം തുടരണമെന്ന ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ബി സി സി ഐ യ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഉടന്‍ പുനസ്ഥാപിക്കില്ലെന്ന കാര്യം ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News