അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ കൊച്ചിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെയാണ് യോഗം ചേരുക.

വൈകിട്ട് 4ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ ജിസിഡിഎ, കെഎഫ്എ പ്രതിനിധികള്‍ക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. നേരത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുളള സംഘം ഒരുക്കങ്ങളില്‍ തൃപ്തിയറിച്ചിരുന്നു. ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നേക്കകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here