തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യത്തെ എല്ലാം മുഖ്യമന്ത്രിമാരേയും കളത്തിലിറക്കാന്‍ കത്തെഴുതുകവരെ ചെയ്ത പിണറായി ബി ജെ പി നേതാക്കള്‍ക്ക് നേരെ കുറിക്കു കൊള്ളുന്ന ചോദ്യവുമായി രംഗത്ത്.
പശു മാതാവാണെന്ന് പറയുന്ന എത്ര പേര്‍ സ്വന്തമായി പശുവിനെ വളര്‍ത്തുന്നുണ്ടെന്ന സംശയമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. പിണറായിയുടെ ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊതു സമൂഹവും ഇതേ ചോദ്യമാണ് സംഘപരിവാര്‍ നേതാക്കളോട് ചോദിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here