പൊലീസിനെ ജനസൗഹൃദമാക്കാനായി പ്രത്യേക പരിശീലന പദ്ധതി

കൊച്ചി: പൊലീസ് ഒരു മര്‍ദ്ദനോപാധിയാണെന്ന ഭീതി ഈ ആധുനിക കാലത്തും സാധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണെന്ന് ജസ്റ്റിസ് വി കെ മോഹനന്‍ ചൂണ്ടിക്കാട്ടി. ക്രൂരവും മനുഷ്യത്വ രഹിതവുമായ രീതിയിലുള്ള പെരുമാറ്റം ഒഴിവാക്കിയാല്‍ മാത്രമേ ഈ മോശം പ്രതിച്ഛായയില്‍ നിന്നും പൊലീസ് മോചിതമാകൂ.

ഇതിനായുള്ള പ്രത്യേക പരിശീലന പരിപാടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാനായി നിയമിതനായ ജസ്റ്റിസ് വി കെ മോഹനന്‍ വ്യക്തമാക്കി. പൊലീസ് കംപ്ലയിന്റ്‌സ് അതോരിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി സര്‍ക്കാരിന്റെ സഹായത്തോ ടെയും മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരവും മാര്‍ഗരേഖ നടപ്പാക്കും .

ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് വി കെ മോഹനനെ പൊലീസ് കംപ്ലയിന്റ്‌സ് അതോരിറ്റി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. ഉത്തരവ് ലഭിച്ചതായും ബുധനാഴ്ച ചുമതല ഏല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ ഒട്ടേറെ ജന പക്ഷ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായനാണ്. എക്കാലവും ജനപക്ഷത്ത് നിലയുറപ്പിച്ച സാധാരണക്കാരുടെ ന്യായാധിപന് ഇനി പുതിയ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here