ചലച്ചിത്ര ലോകത്ത് ഞെട്ടല്‍: സംഘമിത്രയില്‍ നിന്ന് ശ്രുതി ഹാസന്‍ പുറത്ത്; ഒഴിവാക്കാനാകാത്ത കാരണം പരസ്യമായി പറഞ്ഞ് നിര്‍മ്മാതാക്കള്‍

ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി സൃഷ്ടിച്ച എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സംഘമിത്രയുടെ പ്രചരണമാരംഭിച്ചത്. ദൃശ്യവിസ്മയത്തിലും ബജറ്റിലുമെല്ലാം ബാഹുബലിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച ചിത്രം ശ്രുതിഹാസനായിരിക്കും ടൈറ്റില്‍ റോളിലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രുതി ചിത്രത്തില്‍ നിന്നും പുറത്തായെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

തമിഴ് ചലച്ചിത്ര ലോകത്ത് അത്ഭുതം കുറിക്കാനെത്തുന്ന സംഘമിത്ര പ്രശസ്ത സംവിധായകന്‍ സുന്ദര്‍.സി യാണ് അണിയിച്ചൊരുക്കുന്നത്. ഇത്തവണത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ബാഹുബലി പോലെ രണ്ട് ഭാഗങ്ങളിലായിരിക്കും സംഘമിത്രയെന്നും വ്യക്തമായിരുന്നു.

എഡി എട്ടാം നൂറ്റാണ്ടില്‍ സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ സംഘമിത്ര രാജകുമാരി നടത്തുന്ന പോരാട്ടമാണ് ചിത്രമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി വാള്‍പയറ്റ് ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ ശ്രുതി അഭ്യസിച്ച് തുടങ്ങിയിരുന്നു. ശ്രുതിയുടെ ഫസ്റ്റ്‌ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


നിര്‍മ്മാതാക്കളായ ശ്രീ തേനണ്ടല്‍ ഫിലിംസാണ് ശ്രുതിയെ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയത്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ടെന്ന് മാത്രമാണ് വിശദീകരണം. എന്നാല്‍ എന്താണ് ഒഴിവാക്കാനാകാത്ത കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ശ്രുതി ഇനിയും പ്രതികരിച്ചിട്ടില്ല. കമല്‍ഹാസന്റെ മകളുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ചതാകുമെന്നാണ് സംഘമിത്രയെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്താണ് യഥാര്‍ത്ഥ കാരണമെന്നറിയാനുള്ള ആകാംഷയിലാണവരിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News