കൊച്ചി മെട്രോ ശരിയായി; ഉദ്ഘാടനം ജൂണ്‍ 17 ന്; പ്രധാനമന്ത്രിയെത്തും

തിരുവനന്തപുരം: സംസ്ഥാന വികസന സ്വപ്‌നത്തിന് സാക്ഷാത്കാരം. കൊച്ചി മെട്രോ ജൂണ്‍ 17 ാം തിയതി ഉദ്ഘാടനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുമെന്നും ഉറപ്പായി.

നരേന്ദ്രമോദി കൊച്ചിമെട്രോയുടെ ഉദ്ഘാടനത്തിനെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ആലുവയിലാകും നടത്തുന്നത്.

ട്രയല്‍ റണ്ണുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. യാത്രക്കാരെ കയറ്റിയുള്ളതടക്കമുള്ള ട്രയല്‍ റണ്ണുകളും പൂര്‍ത്തിയായിട്ടുണ്ട്. കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News