പ്രധാനമന്ത്രി ജര്‍മ്മനിയില്‍ നിന്ന് സ്‌പെയിനിലേക്ക്

ദില്ലി: യൂറോപ്യന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയിനിലെത്തും. കഴിഞ്ഞ ദിവസം ജെര്‍മ്മന്‍ ചാനസലര്‍ അംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യ ബന്ധം ശക്തിപെടുത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയായി. 30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രി മര്യാനോ രജോയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കൂടുതല്‍ നിക്ഷേപം സ്വാഗതം ചെയ്യും. തുടര്‍ന്ന് നാളെ റഷ്യയിലേക്ക് തിരിക്കുന്ന നരേന്ദ്രമോദി പ്രസിഡന്റ് വഌഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. പാക്കിസ്ഥാനുമായി സഹകരിക്കാനുള്ള റഷ്യന്‍ നീക്കത്തിലെ ഇന്ത്യന്‍ ആശങ്കകള്‍ മോദി പുടിനെ അറിയിക്കും. തുടര്‍ന്ന് മോദി ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News