മകളെ പ്രതികൂട്ടിലാക്കി രക്ഷപ്പെടാന്‍ അമ്മയുടെ ശ്രമം; ജനനേന്ദ്രീയം മുറിച്ച കേസിലെ പുതിയ വെളിപ്പെടുത്തലില്‍ ദുരൂഹത

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും രംഗത്തെത്തിയ നീക്കത്തിന് പിന്നില്‍ ദുരൂഹതയെന്ന് പൊലീസ്. സ്വാമിയുമായുള്ള അമ്മയുടെ ബന്ധവും പണമിടപാടുകളും പുറത്തുവരാനിരിക്കാനും അമ്മയ്ക്ക് നേരെയുള്ള നിയമനടപടിയില്‍ നിന്ന് രക്ഷനേടാനുമുള്ള തന്ത്രമാണ് പുതിയ നീക്കമെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം, പെണ്‍കുട്ടിയുടെ അമ്മ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ മേല്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നീയോഗിക്കാനാണ് തീരുമാനം.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിയെ കുറ്റക്കാരനാക്കി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ തള്ളി അമ്മയും സഹോദരനും രംഗത്ത് എത്തിയത്. പെണ്‍കുട്ടിയ്ക്ക് കാമുകനുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം തടഞ്ഞതിന്റെ വൈരാഗ്യമാണ് സ്വാമിയുെട ലിംഗം മുറിയ്ക്കാന്‍ കാരണമായതെന്നാണ് ഇപ്പോള്‍ അമ്മ നല്‍കിയ പരാതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയും കാമുകനും ചേര്‍ന്നാണ് കൃത്യം ചെയ്തതെന്നും മകള്‍ക്ക് മാനസികരോഗമാണെന്നും അമ്മ വ്യക്തമാക്കുന്നു. എന്നാല്‍ ഈ പരാതിയില്‍ ദുരൂഹതയുണ്ടെന്നാണ് കേസന്വേഷിക്കുന്ന പേട്ട പൊലീസിന്റെ വാദം.

ഇതിനു ചില കാര്യങ്ങള്‍ പൊലീസ് മുന്നോട്ടു വയ്ക്കുന്നുണ്ട്. സംഭവം നടന്ന ദിവസം അമ്മ പറഞ്ഞ മൊഴി മകള്‍ തന്നെയാണ് സ്വാമിയുടെ ലിംഗം ഛേദിച്ചതെന്നാണ്. സ്വാമിയുടെ കൈയ്യില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി കൃത്യത്തിന് ഉപയോഗിച്ചു എന്നും അമ്മ മൊഴി നല്‍കി. എന്നാല്‍ വര്‍ഷങ്ങളായുള്ള വീട്ടിലെ ലൈംഗിക പീഢനം മറച്ചുവച്ചു. അമ്മയുടെ സ്വാമിയുമായുള്ള വഴിവിട്ട ബന്ധം, സാമ്പത്തിക ഇടപാടുകള്‍, മകളെ ലൈംഗികമായി ഉപയോഗിക്കുന്നതിന് വഴിയൊരുക്കി തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അമ്മയ്ക്ക് നേരെ ഓരോ ദിവസവും പൊലീസ് ഉയര്‍ത്തിയിരുന്നു.

ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനാണ് അമ്മ ഇപ്പോള്‍ മകളെ പ്രതികൂട്ടിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും സ്വാമിയുമായി എല്ലാത്തരം ബന്ധവും ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയ്ക്ക് സ്വാമിക്കൊപ്പം വന്ന യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും സ്വാമിയെ ആശുപത്രിയില്‍ പരിചരിക്കുന്ന സുഹൃത്ത് പൊലീസിനോട് വ്യക്തമാക്കിയിരിക്കുകയാണ്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ കൂടുതല്‍ വ്യക്തത വരേണ്ട ഒരു കേസായി കണ്ണമ്മൂല സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel