ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സൂചന; വിവരം എത്തിയത് ‘മെസേജ് ടു കേരള’ ഗ്രൂപ്പില്‍

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം. കഴിഞ്ഞ മെയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ 21 പേരില്‍പ്പെട്ട കാരോളം സ്വദേശിയായ 23കാരനാണ് കൊല്ലപ്പെട്ടത്. മെസേജ് ടു കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിവരമെത്തിയത്. അതേസമയം, മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.

ഈ യുവാവ് മുംബൈ പൊലീസിന്റെ കണ്ണുവെട്ടിച്ച് സിറിയയില്‍ എത്തിയതായി കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍നിന്ന് മലയാളിയായ അബ്ദുല്‍ റാഷിദ് അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. പാസ്‌പോര്‍ട്ട് മുംബൈ പൊലീസ് പിടിച്ചുവച്ചതിനെ തുടര്‍ന്ന് വ്യാജരേഖയുണ്ടാക്കിയാണ് ഇയാള്‍ രാജ്യം വിട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here