നടന്‍ സിജു വില്‍സണ്‍ വിവാഹിതനായി; ആശംസകളുമായി താരങ്ങള്‍

യുവനടന്‍ സിജു വില്‍സണ്‍ വിവാഹിതനായി. ശ്രുതിയാണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ക്രിസ്ത്യന്‍-ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍.

ആലുവയിലെ സെന്റ് ഡൊമിനിക് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. തുടര്‍ന്ന് അങ്കമാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് റിസ്പഷനും നടന്നു. സിജുവിന് ആശംസകളുമായി നിവിന്‍ പോളി, അല്‍ഫോന്‍സ് പുത്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആലുവ സ്വദേശിയായ സിജു മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗ് ആണ് സിജു നായകനായ ആദ്യ ചിത്രം. കട്ടപ്പനയിലെ ഋതിക് റോഷന്‍, ലാസ്റ്റ് ബഞ്ച്, ബിവെയര്‍ ഓഫ് ഡോഗ്‌സ്, തേര്‍ഡ് വേള്‍ഡ് ബോയ്‌സ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News