ജനിച്ചയുടന്‍ കുഞ്ഞ് നടന്നു; പുരാണങ്ങളിലെ അത്ഭുതശിശുവിനെപ്പോലെ; ദൃശ്യങ്ങള്‍ വൈറല്‍

കുഞ്ഞിനെക്കുറിച്ച് ഇത്രയേ അറിയൂ ആണ്‍കുട്ടിയാണ്. ബ്രസീലുകാരനാണ്. മറ്റെല്ലാം പരമരഹസ്യം.

പിറന്നപാടേ നഴ്‌സ് അവനെ കുളിപ്പിക്കാനെടുത്തതാണ്. കുളിമേശ ആ അത്ഭുതത്തിനു വേദിയായി. നഴ്‌സിന്റെ കൈയില്‍ത്തൂങ്ങി ആ മിടുക്കന്‍ പിച്ചവച്ചു. ചുമലില്‍മാത്രം താങ്ങു നല്‍കി നേഴ്‌സ് ആ വിസ്മയക്കാഴ്ചയിലെ കൂട്ടാളിയായി.

പിന്നെയാണ് ലോകത്തിനു കാണാന്‍ ആ കാഴ്ച പുറത്തു വന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൃശ്യം ബ്രസീലില്‍ നിന്ന് ആരോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തത്. അതു കണ്ടത് ആറു കോടി 80 ലക്ഷം പേര്‍. പങ്കിട്ടത് പത്തു ലക്ഷത്തില്‍പ്പരം പേരും.

മനുഷ്യശിശുക്കള്‍ നടക്കാന്‍ ഒരു വയസുകഴിയണം. അതിനുമുമ്പ് കമിഴ്ന്നു വീഴണം, നീന്തണം, മുട്ടില്‍ നടക്കണം. പുരാണങ്ങളിലെ അത്ഭുതശിശുക്കള്‍ക്കേ ഇതൊക്കെ വേണ്ടാതുള്ളൂ. നമ്മുടെ ഹനുമാനെയോ അഭിമന്യുവിനെയോപോലെ.

പിറന്നുവീണ കിടപ്പില്‍ക്കിടന്ന് ആകാശത്ത് സൂര്യനെക്കണ്ടപ്പോള്‍ അത് ഏതോ പഴമാണെന്നു കരുതി തിന്നാന്‍ വേണ്ടി സൂര്യനു നേരേ ചാടിയ കഥയുണ്ട് ഹനുമാന്. കൃഷ്ണന്‍ അര്‍ജുനന് പദ്മവ്യൂഹം ഭേദിക്കാന്‍ പഠിപ്പിക്കുന്നത് ഗര്‍ഭത്തില്‍ക്കിടന്നു കേട്ടു പഠിച്ച കുഞ്ഞാണ് അഭിമന്യു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here