ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന; അരുണാചല്‍പ്രദേശിലെ ഇടപെടല്‍ സംയമനത്തോടെ നടത്തണം

ബീജിങ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും ചൈന. അരുണാചല്‍പ്രദേശിലെ ഇന്ത്യയുടെ ഇടപെടല്‍ സംയമനത്തോടെ നടത്തണമെന്ന് ചൈന. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ ധോലസദിയ പാലം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്.

അതിര്‍ത്തിയില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇന്ത്യ ശ്രദ്ധയോടെ പെരുമാറുമെന്നാണ് കരുതുന്നതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുമെന്നും, ചൈന ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പര ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ച്ചകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നും അദ്ദേപം പറയുകയുണ്ടായി.

അരുണാചല്‍ ചൈനയുടെ ഭാഗമാണെന്ന വാദം ഉയരവെയാണ് പാലം യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രധാനമായും സൈനിക നീക്കങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന പാതയാണ് ധോലസദിയ .പ്രധാനമായും സൈനിക നീക്കങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന പാതയാണിത്.
അസമില്‍നിന്ന് അരുണാചലിലേയ്ക്കുള്ള യാത്രാദൂരവും സമയവും വളരെയധികം കുറയ്ക്കാന്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലത്തിലൂടെ സാധിക്കും. ഇന്ത്യചൈന അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ഇത് കൂടുതല്‍ അവസരമൊരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News