സുരേന്ദ്രന്റെ ബീഫ് പോസ്റ്റില്‍ ഫേസ്ബുക്കിന്റെ നടപടി

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വിവാദ ബീഫ് പോസ്റ്റില്‍ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രം ഇപ്പോള്‍ കാണാനാവാത്ത വിധം ആണ് ഫേസ്ബുക്കിലുള്ളത്. ഭയപ്പെടുത്തുന്നതോ, ക്രൂരമോ, അശ്ലീലമോ ആയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഫേസ്ബുക്ക് നടപടി സ്വീകരിക്കുക.

കഴുത്തറുത്ത നിലയിലുള്ള പശുക്കളുടെ ചിത്രം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിലെ ചിത്രങ്ങള്‍ എന്ന പേരില്‍ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിന്റേതാണെന്ന് സോഷ്യല്‍മീഡിയ തെളിവ് സഹിതം കണ്ടെത്തിയിരുന്നു.

ഇതോടെ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രനെതിരെ ഉയര്‍ന്നത്. നിരവധി പേര്‍ ഫോട്ടോ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മതസൗഹാര്‍ദ്ദവും സാമുദായിക ഐക്യവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രന്റെ പോസ്‌റ്റെന്നും ഫേസ്ബുക്ക് വിലയിരുത്തി. ഇതിന് പിന്നാലെയാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News