കശാപ്പ് നിരോധനം; മുഖ്യമന്ത്രി പിണറായിയെ പിന്തുണച്ച് ശശി തരൂര്‍

തിരുവനന്തപുരം: മലയാളികള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് നാഗ്പൂരിലും ദില്ലിയിലുമിരിക്കുന്നവരല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തെ അനുകൂലിച്ച് ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യത്തിനു മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ശശി തരൂര് ട്വീറ്റ് ചെയ്യുകയായിരുന്നു. കേരളത്തിലുള്ളവരുടെ ഭക്ഷണം തീരുമാനിക്കേണ്ടത് ദില്ലിയിലും നാഗ്പൂരിലുമുള്ളവരല്ലെന്ന പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

കശാപ്പ് നിരോധനത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ നിലപാട് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News