ലോകത്തിലെ ഏറ്റവും വിലയേറിയ കാറുമായി റോള്‍സ് റോയ്‌സ്; പക്ഷേ…

ബ്രിട്ടീഷ് അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുമായി രംഗത്ത്. റോള്‍സ്‌റോയ്‌സ് അവതരിപ്പിച്ച സ്വെപ്റ്റ്‌ടെയില്‍ എന്ന പുതിയ മോഡലാണ് വിലകൂടിയ താരം. 12 മില്ല്യണ്‍ യൂറോ ( ഏകദേശം 84 കോടി രൂപ) യാണ് സ്വെപ്റ്റ്‌ടെയിലിന്റെ വില.

ഇറ്റലിയില്‍ നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സയില്‍ വച്ചാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ അവതരിപ്പിച്ചത്.

പൂര്‍ണമായും ഉപഭോക്താവിന്റെ ആശയത്തിലൊരുങ്ങിയ മോഡലാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍. ഉപഭോക്താവിന്റെ ആവശ്യപ്രകാരം സ്വെപ്റ്റ്‌ടെയിലിന്റെ സിംഗില്‍ യൂണിറ്റ് എഡിഷനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ആദ്യത്തേയും അവസാനത്തേയും മോഡലാണ് സ്വെപ്റ്റ്‌ടെയില്‍. സ്വെപ്റ്റ്‌ടെയിലിനെ സ്വന്തമാക്കുന്ന ഉപഭോക്താവിന്റെ വിവരങ്ങള്‍ റോള്‍സ് റോയ്‌സ് പുറത്തുവിട്ടിട്ടില്ല.

നാലു വര്‍ഷം എടുത്താണ് സ്വെപ്റ്റ്‌ടെയില്‍ നിര്‍മ്മിച്ചത്. 1920 ല്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച ടൂസീറ്റര്‍ റോളറുകളുടെ പശ്ചാത്തലത്തില്‍ സ്വെപ്റ്റ്‌ടെയില്‍ നിര്‍മ്മിക്കാന്‍ ഉപഭോക്താവ് ആവശ്യപ്പെടുകയായിരുന്നു.

ആധുനികതയില്‍ ഒരുങ്ങുന്ന റോള്‍സ് റോയ്‌സ് മോഡലുകള്‍ക്ക് സമാനമായാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഫ്രണ്ട് എന്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ആഢംബരമേറിയ ഇന്റീരിയറാണ് സ്വെപ്റ്റ്‌ടെയിലിന്റേതെന്ന് കമ്പനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News