സൂര്യനേയും തൊടാം; സോളാര്‍ പ്രോബ് പ്ലസുമായി നാസ;വിക്ഷേപണം അടുത്ത വര്‍ഷം

 
വാഷിങ്ടണ്‍: സൂര്യനെ തൊടാന്‍ സോളാര്‍ പ്രോബ് പ്ലസുമായി നാസ.സൂര്യനെ തൊടുന്നതിനായി ബഹിരാകാശ വാഹനം വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ് ഗവേഷകര്‍. വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് പറന്നിറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തവര്‍ഷമായിരിക്കും ബഹിരാകാശ വാഹനം വിക്ഷേപിക്കുക.

സൂര്യനേയും സൂര്യന്റെ അന്തരീക്ഷത്തിലേയും ഏറ്റവും പുറത്തുള്ള കൊറോണയെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. നാസയെക്കൂടാതെ ഇന്ത്യയും സൂര്യനെക്കുറിച്ചുള്ള പഠനത്തിന് തയ്യാറെടുക്കുകയാണ്. ഇതിനായി ബഹിരാകാശത്തു നിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാനായി സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ ഐഎസ്ആര്‍ഒ വൈകാതെ വിക്ഷേപിക്കുമെന്നാണ് സൂചന.സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയെക്കുറിച്ചും കൊറോണയിലെ മാറ്റങ്ങള്‍ മൂലം കാന്തിക പ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് ആദിത്യയുടേയും ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel