ദില്ലി: കശാപ്പ് നിരോധനം സംബന്ധിച്ച് കേന്ദ്രനിലപാടിനെതിരെ ബിജെപി മേഘാലയ ഘടകം. സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് ബെര്‍ണാര്‍ഡ് എം. മറാക്ക് പറഞ്ഞു. ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
കശാപ്പ് നിരോധനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായികൊണ്ടിരിക്കെയാണ് കേന്ദ്രനിലപാടിനെതിരെ മേഘാലയയിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here