ഡേ കെയറുകളില്‍ സിസി ടിവി നിര്‍ബന്ധമാക്കാന്‍ തീരുമാനം; രക്ഷിതാക്കള്‍ക്ക് ദ്യശ്യങ്ങള്‍ തത്‌സമയം ലഭ്യമാക്കണമെന്നും മനോജ് എബ്രഹാം

തിരുവനന്തപുരം: തിരുവനന്തപുരം മേഖലയിലെ ഡേ കെയറുകളില്‍ സിസി ടി.വി നിര്‍ബന്ധമാക്കണമെന്ന് ദക്ഷിണ മേഖലാ ഐ.ജി മനോജ് എബ്രഹാമിന്റെ ഉത്തരവ്. രക്ഷിതാക്കള്‍ക്ക് ദ്യശ്യങ്ങള്‍ തത്‌സമയം ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൊച്ചിയിലെ ഡേ കെയറില്‍ കുഞ്ഞിന് നേരെയുണ്ടായ പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കൊച്ചിയിലെ കളിവീട് എന്ന ഡേ കെയറില്‍ കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറുകളില്‍ സിസി ടി.വി നിര്‍ബന്ധമാക്കണമെന്ന് ദക്ഷിണ മേഖലാ ഐ.ജി മനോജ് എബ്രഹാം ഉത്തരവിട്ടത്. ക്യാമറയിലെ ദ്യശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് തത്‌സമയം കാണാന്‍ സാധിക്കണം. ഇതിനായി മൊബൈലിലോ കംപ്യൂട്ടറിലോ എല്ലാ രക്ഷിതാക്കള്‍ക്കും ദ്യശ്യങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണം. ഡേ കെയറുകളില എല്ലാ മുറികളിലും ക്യാമറ സ്ഥാപിച്ചെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്.ഐമാര്‍ക്കാണ് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്.

ഡേ കെയറുകളില്‍ ആയമാരുടെ പീഡനമുണ്ടാകുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here