ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു; കേസെടുത്തതില്‍ തെറ്റ് ബോധ്യപ്പെട്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍; രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടി കേസ് എടുക്കരുതെന്ന് കോടതി

കൊച്ചി: ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. ഇപി ജയരാജനെതിരെ കേസെടുത്തതില്‍ തെറ്റ് ബോധ്യപ്പെട്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടി കേസ് എടുക്കരുതെന്നും നടപടിക്രമങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇനി ജാഗ്രത പുലര്‍ത്തുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എന്നാല്‍, ഈ കേസില്‍ ജയരാജന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News