വീണ്ടും പതഞ്ജലിയുടെ തട്ടിപ്പ് പുറത്ത്; ഗുണമേന്മ ഇല്ലെന്ന് പരിശോധനാഫലം

ന്യൂഡല്‍ഹി: വിപണി കീഴടക്കുന്ന പതഞ്ജലി ആയൂര്‍വേദ ഉത്പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് സക്കാരിന് കീഴിലുള്ള ആയുര്‍വേദ യുനാനി ഓഫീസ് നടത്തിയ പരിശോധനയിലാണ് ഉത്പ്പന്നങ്ങളിലെ മായം തെളിഞ്ഞത്.

പതഞ്ജലിക്ക് പുറമെ അവിപത്രിക ചൂര്‍ണ,താലിസാദ്യ ചൂര്‍ണ, യോഗ്രാജ് ഗുഗുളു, ലക്ഷ ഗുഗുളു എന്നിവയിലും മായങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പതഞ്ജലി ജ്യൂസ് ആരോഗ്യത്തിന് ഹാനീകരമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തെ നിര്‍ത്തലാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ പരിശോധനാ ഫലത്തിനെതിരെ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. പതഞ്ജലി ഉത്പ്പന്നങ്ങള്‍ പ്രകൃതിദത്തമാണെന്നും കൃത്രിമം കാണിച്ചിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News