ജൂണ്‍ 30ന് മുന്‍പ് പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍; തീരുമാനം ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ച്

തിരുവനന്തപുരം: ജൂണ്‍ 30ന് മുന്‍പ് പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ടൂറിസം മേഖലയില്‍ നിന്നുളള വരുമാനത്തിന് കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്. ഈ ആശങ്ക പരിഗണിച്ചു കൊണ്ടാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞതു തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News