അതിശയിപ്പിക്കാന്‍ വീണ്ടും ജിയോ; ജിയോ ഫൈബറില്‍ 500 രൂപയ്ക്ക് 100 ജിബി

ദില്ലി: ബ്രോഡാബാന്‍ഡ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി റിലയന്‍സ് ജിയോ. ദീപാവലിയോടെ ജിയോ ഫൈബര്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. പുത്തന്‍ ഓഫറുകളുമായാണ് ജിയോ ഫൈബര്‍ എത്തുന്നത്.

മൊബൈല്‍ സര്‍വ്വീസ് രംഗത്ത് അതിശയിപ്പിക്കുന്ന ഓഫറുമായെത്തി വിപണി കീഴടക്കിയ ശേഷം വീണ്ടും വിപണി കീഴടക്കാന്‍ എത്തുകയാണ് ജിയോ ബ്രോഡ്ബാന്‍ഡ്.500 രൂപയ്ക്ക് 100 ജിബി ഡാറ്റ എന്ന കിടിലന്‍ ഓഫറാണ് ജിയോ ബ്രോഡ്ബാന്‍ഡ് ലോഞ്ചിംഗ് ഓഫറായി നല്‍കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ 10 മെട്രോ നഗരങ്ങളില്‍ ഇപ്പോള്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. ജനസാന്ദ്രത കൂടിയ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യം ജിയോ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ജിയോയുടെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News