ഇതാണ് മണിയാശാന്‍; ചോരയില്‍ കുളിച്ചു കിടന്ന പൊലീസുകാര്‍ക്ക് രക്ഷകന്‍

തൃശൂര്‍: മന്ത്രി എംഎം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പുഴക്കല്‍ പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എംഎം മണിക്ക് പൈലറ്റ് പോയിരുന്ന കുന്നംകുളം പൊലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അഡീഷണല്‍ എസ്‌ഐയ്ക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ചോരയില്‍ കുളിച്ചു കിടന്ന ഇവരെ രക്ഷിക്കാന്‍ മണി ഔദ്യോഗികവാഹനത്തില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും നേതൃത്വം കൊടുത്തു. മാത്രമല്ല, എസ്‌കോര്‍ട്ട് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സാ സൗകര്യങ്ങളുള്‍പ്പെടെ ഏര്‍പ്പാടു ചെയ്താണ് മന്ത്രി മണി മടങ്ങിയത്.

പുഴക്കലില്‍ സിഗ്‌നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിന് സമീപമുള്ള യു ടേണിലായിരുന്നു സംഭവം. ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറിയ കാറിനെ കണ്ട് ബ്രേക്ക് ചെയ്ത പൊലീസ് വാഹനം നിയന്ത്രണം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ മന്ത്രിക്ക് അഭിനന്ദനപ്രവാഹമാണ്. സോഷ്യല്‍മീഡിയയിലും നിരവധി പേരാണ് മന്ത്രിയെ അഭിനന്ദിച്ച് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here