സ്വന്തം പാര്‍ട്ടിക്കാര്‍ കാലുമാറി; നേമത്ത് ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. കാലുവാരിയത് സ്വന്തം പാര്‍ട്ടിക്കാര്‍. 16 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും, ഇടത് പാര്‍ടികള്‍ക്കും 7 അംഗങ്ങള്‍ വീതമുണ്ട്. ബിജെപി ക്ക് രണ്ട് സീറ്റ് ഉണ്ട്. ഇന്നു രാവിലെ 11.30 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.

എല്‍ഡിഎഫ്, യുഡിഎഫ് തുല്യ ശക്തിയായതുകാരണം നറുക്കെടുപ്പാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ സിന്ധുകുമാരി അശോകന്‍ ഹാജരായില്ല. ഇവരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെങ്കിലും അജ്ഞാത കേന്ദ്രത്തിലാണെന്ന സൂചനയാണ് ലഭിച്ചത്.

തുടര്‍ന്ന് 12 മണിക്ക് വോട്ടെടുപ്പ് തുടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എല്‍.അനിതയെ ഓരോട്ടിന് തോല്‍പ്പിച്ച് സിപിഎം ലെ എല്‍.ശകുന്തളകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിന്ധുകുമാരി അശോകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here