ബാബറി കേസ്; ബിജെപിക്ക് വന്‍ തിരിച്ചടി; അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചനകുറ്റം പുന:സ്ഥാപിച്ചു; വിടുതല്‍ ഹര്‍ജിയും തള്ളി

ദില്ലി: ബാബ്‌റി മസ്ജിദ് കേസില്‍ ബിജെപിക്ക് കനത്ത പ്രഹരമാകുന്ന നടപടിയാണ് ലഖ്‌നൗവിലെ വിചാരണ കോടതിയില്‍ നിന്നുണ്ടായത്. പ്രതികള്‍ക്കെതിരായ ക്രിമനല്‍ ഗൂഡാലോചന കുറ്റം പുനസ്ഥാപിച്ചു. അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അദ്വാനിയ്ക്കും കൂട്ട് പ്രതികള്‍ക്കും ജാമ്യനല്‍കിയിട്ടുണ്ട്. അതേസമയം പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടകി തള്ളി.

ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഡാലോചന നടത്തി, പ്രകോപന പ്രസംഗം നടത്തി കര്‍സേവകരെ ഇളക്കി വിട്ടു, വര്‍ഗിയ സംഘര്‍ഷത്തിന് തുടക്കമിട്ടു തുടങ്ങിയ കുറ്റങ്ങള്‍ എല്‍.കെ.അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരെ ചുമത്തി. ഇവരോടൊപ്പം പ്രതികളായ ബി.ജെ.പി എം.പി വിനയ് കത്യാര്‍, രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ ഗോപാല്‍ ദാസ് തുടങ്ങി 12 പേര്‍ക്കെതിരായ കുറ്റങ്ങളും പുനസ്ഥാപിച്ചു.

കുറ്റപത്രം വായിച്ച കേള്‍പ്പിച്ച ശേഷം വിചാരണ നടപടികളിയേക്ക് സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്.കെ.യാദവ് കടന്നു. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചു. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വിചാരണ കോടതിയില്‍ നേതാക്കള്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി അതും തള്ളുകയായിരുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി വിചാരണ കോടതിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ മാത്രമേ അവധി നല്‍കാവു, ജഡ്ജിയെ മാറ്റരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളും ബാബറി മസ്ജിദ് കേസ് വിചാരണയ്ക്കായി സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.

എല്‍.കെ.അദ്വാനി,മരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരായ കുറ്റങ്ങ്ള്‍ 2010ല്‍ അലഹബാദ് ഹൈക്കോടതി റദാക്കിയിരുന്നു. അതിന് ശേഷം ഒരു മാസം മുമ്പ് സുപ്രീംകോടതി കുറ്റങ്ങള്‍ പുനസ്ഥാപിച്ചതാണ് അദ്വാനിയെ വിചാരണ കോടതിയ്ക്ക് മുമ്പിലെത്തിച്ചത്. കോടതിയില്‍ ഹാജരകാന്‍ ലഖ്‌നൗവിലെത്തിയ അദ്വാനിയെ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here