കേരളത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം വിവാദത്തില്‍ പെടുന്ന നേതാവായി സുരേന്ദ്രന്‍ മാറിക്കഴിഞ്ഞു. ഇന്നലെ യു പിയിലെ പരസ്യകശാപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പരിഹാസ്യനായ സുരേന്ദ്രന് പിന്നേയും പണികിട്ടി.
സുരേന്ദ്രന്റെ വിക്കിപീഡിയ പേജിലാണ് ഇത്തവണ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായത്. സുരേന്ദ്രന്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ഉള്ളിസുരയെന്ന് എഴുതിപ്പിടിപ്പിച്ചുകളഞ്ഞു. സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കളിയാക്കി വിളിക്കുന്ന പേരാണ് ഉള്ളിസുരയെന്നത്. കഴിഞ്ഞില്ല പണി, നിലവിലുണ്ടായിരുന്ന ചിത്രം മാറ്റി സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നതായുള്ള ചിത്രവും പോസ്റ്റ് ചെയ്തുകളഞ്ഞു.
പിന്നീട് ഇത് എടുത്ത് മാറ്റി വീണ്ടും പഴയതുപോലെ ആക്കിയിട്ടുണ്ട്. എന്നാല്‍ ഒനിയന്‍ സുരു എന്ന പേര് വീണ്ടും പ്രത്യക്ഷപ്പെട്ടു. മാത്രമല്ല സുരേന്ദ്രനെ ഉള്ളിസുരയാക്കിയ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here